കേരള സര്‍ക്കാര്‍
വനിത ശിശുവികസന വകുപ്പ്

പൊതുജന പദ്ധതികള്‍ - അപേക്ഷ പോര്‍ട്ടല്‍

​വനിതാ ശിശു വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ പൊതുജനങ്ങൾക്ക് നേരിട്ട് അപേക്ഷിക്കുവാൻ കഴിയുന്ന വെബ്സൈറ്റ് ആണിത്. പദ്ധതിക്ക് അപേക്ഷിക്കുന്നതിനു മുന്നേ ഒരു വൺ ടൈം രജിസ്ട്രേഷൻ ചെയ്യേണ്ടതുണ്ട്. അതിനായി ആധാർ കാർഡ് റേഷൻ കാർഡ് തുടങ്ങിയവയുടെ സ്കാന്‍ ചെയ്ത കോപ്പി അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷക നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച് അപേക്ഷിക്കുവാൻ കഴിയുന്ന പദ്ധതികൾ പ്രദർശിപ്പിക്കുന്നു. അവരുടെ യോഗ്യത അനുസരിച്ച് പ്രസ്തുത പദ്ധതികളിൽ അപേക്ഷിക്കാം. മുന്നേ വൺ ടൈം രജിസ്ട്രേഷൻ ചെയ്തവർക്ക് ലോഗിൻ ചെയ്യുക എന്ന ബട്ടൻ ക്ലിക്ക് ചെയ്തു അപേക്ഷയുടെ സ്ഥിതി അറിയുവാനും പുതിയ അപേക്ഷകള്‍ നൽകാവുന്നതാണ്. 

വിവിധ പദ്ധതികൾക്കുള്ള 2024-2025 ലെ സർക്കുലറുകൾ

എങ്ങനെ പ്രവർത്തിക്കുന്നു?

ഇത് എങ്ങനെ പ്രവർത്തിക്കുന്നു? പുതിയതായി ഈ പോർട്ടൽ മുഖേനെ അപേക്ഷ അറിയിക്കുവാൻ ഉദ്ദേശിക്കുന്ന വ്യക്തി, ആദ്യമായി പോർട്ടലിൽ ഒരു ലോഗിൻ നിർമ്മിക്കേണ്ടതാണ്.ലോഗിൻ നിർമ്മിക്കുന്നതിന് ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും മൊബൈൽ ഫോൺ നമ്പരും നിർബന്ധമാണ്.ഇത്തരത്തിൽ ലോഗിൻ നിർമ്മിക്കുമ്പോൾ മൊബൈൽ ഫോണിൽ എസ്.എം.എസ് വഴി ഒരു ഒറ്റത്തവണ പാസ് വേഡ് ലഭ്യമാകുകയും

അത് വഴി ലോഗ് ഇൻ ചെയ്ത് പാസ് വേഡ് മാറ്റി അപേക്ഷ അയക്കാൻ തുടങ്ങാവുന്നതുമാണ്. ഒരു യൂസറിന് എത്ര അപേക്ഷകൾ വേണമെങ്കിലും ഈ പോർട്ടൽ മുഖേനെ അയക്കാവുന്നതാണ്. മറ്റൊരാളുടെ അപേക്ഷയും ഒരു യൂസർ ന് അയക്കാവുന്നതാണ്.എന്നാൽ അത്തരത്തിലുള്ള അപേക്ഷയുടെ പൂർണ്ണ ഉത്തരവാദിത്വം ലോഗ് ഇൻ ചെയ്തിരിക്കുന്ന യൂസർ ക്ക് മാത്രമായിരിക്കുന്നതാണ്. ഈ പോർട്ടൽ മുഖേനെ

അയച്ച അപേക്ഷയുടെ നിലവിലെ സ്ഥിതി, ആയതിന്റെ മറുപടി എന്നിവ അറിയുന്നതിനുള്ള സംവിധാനവും ഈ പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഇത്തരത്തിൽ ലഭ്യമായിട്ടുള്ള അപേക്ഷകളെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് വനിതാ-ശിശു വികസന ഡയറക്ടർക്ക് യഥാസമയം വിശകലനം ചെയ്യാൻ സാധിക്കുന്നതുമാണ്.

സ്ഥിതിവിവരക്കണക്കുകൾ

ഉപയോക്താക്കൾ
50388
അപേക്ഷകൾ
നടപടി സ്വീകരിച് തുടങ്ങിയത്
പരിഹരിച്ചവ
പ്രകടനം

ഞാൻ നിങ്ങളെ സഹായിക്കട്ടെ

സഹായഹസ്തം പദ്ധതി ഓൺലൈനായി എങ്ങനെ അപേക്ഷിക്കാം?

യൂസർ മാന്വൽ

അപേക്ഷ പൂരിപ്പിക്കുന്നതില്‍ എന്തെങ്കിലും തടസ്സം നേര്ടുന്നെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ജില്ലാ വനിത ശിശുവികസന ഓഫീസുകളില്‍ വിളിക്കുക.

ജില്ലാ ഓഫീസുകൾ